ഈ തെരഞ്ഞെടുപ്പിലെ താരം ആരാണെന്ന് ചോദിച്ചാല്‍ കോഴിക്കോട് പി വി ഗംഗാധരന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്ന ജയറാമോ ജഗദീഷോ മീരാ ജാസ്മിനോ അല്ല. സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ ആണ് താരം.
സോണിയാ ഗാന്ധി സാധാരണ കേരളത്തില്‍ എത്തുമ്പോള്‍ കാണുന്നത് ജനസമുദ്രമാണ്. ഇക്കുറി ആയമ്മയ്ക്ക് ഒഴിഞ്ഞ കസേരകള്‍ നോക്കി പ്രസംഗിക്കേണ്ടി വന്നതില്‍ എ ഐ സി സി വിശദീകരണം തേടിയിട്ടുണ്ടത്രേ. ആളൊഴിഞ്ഞ കസേര നോക്കി പ്രസംഗിക്കേണ്ടി വന്ന കലിപ്പില്‍ സോണിയാജി പോകുന്ന പോക്കില്‍ കെ പി സി സിക്കിട്ട് ഒരു താങ്ങും കൊടുത്തു- എല്ലാവരും എല്‍ ഡി എഫിന് വോട്ട് ചെയ്തു വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു കളഞ്ഞു. നോക്കണേ, വി എസും തോമസ് ഐസക് അച്ചായനും പിണറായി സഖാവുമൊക്കെ സോണിയാജിയുടെ പ്രസംഗത്തിനു മറുപടി പറയാന്‍ കാതോര്‍ത്തു കാതോര്‍ത്ത് പെന്‍സില്‍ കൂര്‍പ്പിച്ചു നില്‍ക്കുമ്പോഴാണ് സോണിയാ മാഡം എല്‍ ഡി എഫിനെ വിജയപ്പിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. കുഞ്ഞൂഞ്ഞും ചെന്നിത്തലയും അന്തോണിച്ചനും ഒന്നുമറിയാതെ ഇനി സോണിയാ മാഡം എല്‍ ഡി എഫുമായി എന്തെങ്കിലും രഹസ്യ ധാരണ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയിട്ട്ടുണ്ടോ എന്നും സംശയം ഇല്ലാതില്ല.
അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നതെന്താണ്, അതേ സോണിയാജിയുടെ പ്രസംഗത്തിന് ആളില്ല, വി എസിന്റെ പ്രസംഗത്തിനു ആളു കൂടുന്നു. അതിനു വയലാര്‍ജി കാരണവും കണ്ടെത്തി കഴിഞ്ഞു. അഡല്‍സ് ഒണ്‍ലി സിനിമയ്‌ക്ക് ആളുകള്‍ കൂടുന്നത് പോലെയാണ് വി.എസ്.അച്യുതാനന്ദന്റെ പ്രസംഗത്തിന് ആളുകള്‍ കൂടുന്നതെത്രെ. ഇത്തരം സിനിമകള്‍ കണ്ടു കണ്ടുള്ള പരിചയം കൊണ്ടാണോ വയലാര്‍ജി ഇനി ഇങ്ങനെ പറഞ്ഞത് എന്നറിയില്ല . വയലാര്‍ജി മാത്രമല്ല എ കെ ആന്‍റണി, കുഞ്ഞൂഞ്ഞ്, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല, ഹസ്സന്‍, തലേക്കുന്നില്‍ ഇത്യാദി ആളുകള്‍ക്കും തെരഞ്ഞെടുപ്പില്‍ സംസാരിക്കാന്‍ വേറെ വിഷയമൊന്നും പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും കിട്ടിയിട്ടില്ല. പത്മവ്യൂഹത്തില്‍ പണ്ട് അഭിമന്യുവിനെ കുടുക്കിയത് പോലെ വളഞ്ഞു നിന്നു വി എസിനെ ആക്രമിക്കുന്ന ശൈലിയാണ് യു ഡി എഫ് സ്വീകരിച്ചിരിക്കുന്നത്. ലതികാ സുഭാഷിനെ വെച്ചു ഒരു കളി കളിക്കാന്‍ കോണ്‍ഗ്രസുകാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒടുവില്‍ അതു ചക്കിനു വെച്ചത് കൊക്കിനു കൊണ്ടതുപോലെയായി. യു ഡി എഫുകാരുടെ ഉറക്കം കെടുത്തി കൊണ്ടു അഴിമതി, കല്‍ത്തുറുങ്ക്, ഐസ് ക്രീം, കുഞ്ഞാലിക്കുട്ടി പെണ്‍കുട്ടികളുടെ മാനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി വി എസ് എല്ലാ വേദികളിലും തകര്‍പ്പന്‍ കൈയടി വാങ്ങുക തന്നെ ചെയ്യുന്നുണ്ട്.
എന്തൊക്കെ പറഞ്ഞാലും വി എസ് അച്യുതാനന്ദന്‍ ജനങ്ങളുടെ നേതാവാണ്. ജനകീയ നേതാവ്. ഇത്രയേറെ ജനപ്രീതി പിടിച്ചു പറ്റിയ ഒരു നേതാവ് കേരളത്തിലെ സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ പെണ്‍ വാണിഭ വിഷയം ഉയര്‍ത്തികാട്ടിയാണ് അധികാരത്തില്‍ കയറിയത്. വി എസ് ആഗ്രഹിച്ച രീതിയില്‍ അതു മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതിരുന്നത് തീര്‍ച്ചയായും പാര്‍ട്ടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വ്യക്തമാണ്. ഒറ്റയ്ക്ക് അങ്ങനെ ഷൈന്‍ ചെയ്യേണ്ട എന്നാണ് പാര്‍ട്ടി ഇക്കഴിഞ്ഞ അഞ്ചു വര്‍ഷവും വി എസിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നത്. പക്ഷേ എന്തു ചെയ്യാം, ജനങ്ങളുടെ സ്നേഹം പിടിച്ചു വാങ്ങാന്‍ കഴിയാത്ത ഒന്നാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞില്ല.
ഇടവേളയില്‍ ഒരല്പം മങ്ങി നിന്നിരുന്ന വി എസ് ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപ്പിള്ള ജയിലില്‍ ആയതോടെയാണ് വെട്ടി തിളങ്ങാന്‍ തുടങ്ങിയത്. കേരള സംസ്ഥാനം ഉണ്ടായത് മുതല്‍ കേരളത്തില്‍ അഴിമതിയും ഉണ്ട്. കെടുകാര്യസ്ഥതയും ഉണ്ട്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിനെ അഴിമതിയുടെ പേരില്‍ തുറങ്കില്‍ അടയ്ക്കുന്നത് കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ്. നേതാക്കള്‍ക്ക് ഒരു നീതി ജനങ്ങള്‍ക്ക് മറ്റൊരു നീതി എന്ന നിലയില്‍ നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥിതിയില്‍ ഒരല്പം ഇളക്കം തട്ടിക്കാന്‍ ഇടമലയാര്‍ കേസിന് പിന്നില്‍ വെച്ചു പിടിച്ച വി എസിന് കഴിഞ്ഞു.
ഇടമലയാര്‍, കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ കാണിക്കുന്ന ആവേശം വി എസ് ലാവലിന്‍, ശശി വിഷയത്തില്‍ കാണിക്കുന്നില്ല എന്നൊരു എതിര്‍വാദം വി എസിന് എതിരെ പലഭാഗത്തു നിന്നും ഉയരുന്നുണ്ടെങ്കിലും ലാവ്‌ലിന്‍ വിഷയത്തില്‍ വി എസ് വളരെ വ്യക്തമായ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അക്കാര്യത്തിലുള്ള തന്‍റെ നിലപാടുകള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലാവ്‌ലിന്‍ വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളുടെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടുകയും ചെയ്തു. അതുപോലെ ശശിയുടെ കാര്യത്തില്‍ അല്പമെങ്കിലും നടപടി പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതു അപ്പുറം വി എസിനെ പോലെ ഒരു നേതാവ് പാര്‍ട്ടിയില്‍ ഉള്ളതുകൊണ്ട് തന്നെയായിരിക്കണം.
പിണറായി സഖാവ് ഇടയ്ക്കിടെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിക്കുന്നത് എല്ലാവരും കൂടിയാണ് ഒരാള്‍ ഒറ്റയ്ക്കല്ല എന്നൊക്കെ പറഞ്ഞു സ്വയം ആശ്വസിക്കുന്നുണ്ടെങ്കിലും വി എസ് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ താരം. ഇടതുപക്ഷത്തോ വലതു പക്ഷത്തോ ഇത്രയേറെ ആള്‍ക്കൂട്ടത്തെ കൂട്ടുന്ന ഒരു നേതാവ് ഈ തെരഞ്ഞെടുപ്പു കാലത്ത് വേറെ ഉണ്ടായിട്ടില്ല. പുരുഷന്മാരെ പോലെതന്നെ സ്ത്രീകളും വി എസിനെ കാണാന്‍, വി എസ് പറയുന്നത് കേള്‍ക്കാന്‍ തിങ്ങി കൂടുന്നുണ്ട്. അതിനര്‍ത്ഥം വി എസിനെ പോലെ ഒരു നേതാവിനെ തങ്ങള്‍ക്കു ഇനിയും വേണം എന്നുതന്നെയാണ്. സിന്ധു ജോയിയെ കൊണ്ടോ ലതികാ സുഭാഷിനെ കൊണ്ടോ സ്ത്രീകളെ യു ഡി എഫിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയില്ല എന്നുതന്നെയാണ്.
കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നത് നേതാക്കളെ ജയിലില്‍ അടയ്ക്കാന്‍ ആണ് വി എസ് അച്യുതാനന്ദന്‍ വോട്ട് ചോദിക്കുന്നത് എന്നാണ്. അതേ, അനീതിക്കെതിരെ പോരാടുന്ന ഒരു സുരേഷ് ഗോപി സിനിമയിലെ നായകനെ പോലെ വില്ലന്മാരെ എല്ലാം ഒറ്റയ്ക്ക് നേരിടുന്ന ജയിലില്‍ അടയ്ക്കുമെന്ന് പറയാന്‍ കെല്പുള്ള വേറെ ഏതു നേതാവുണ്ട് കേരളത്തില്‍? പതിവിനു വിപരീതമായി ഇത്തവണ ഇടതുപക്ഷ മുന്നണി കേരളത്തില്‍ തുടര്‍ ഭരണത്തില്‍ വരികയാണെങ്കില്‍ അതിന്‍റെ മുഴുവന്‍ ക്രഡിറ്റും വി എസ് അച്യുതാനന്ദന് അവകാശപ്പെട്ടതായിരിക്കും. അഴിമതിക്കെതിരെ ഡല്‍ഹിയില്‍ അണ്ണാ ഹസാരെ ഒറ്റയ്ക്ക് പോരാടിയത് പോലെയല്ലേ, വി എസ് ഈ പ്രായത്തിനും അഴിമതിക്കും സമൂഹത്തിലെ ജീര്‍ണ്ണതയ്ക്കും എതിരെ ഒറ്റയ്ക്ക് പോരാടുന്നത് എന്ന് ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അത് വോട്ടായി ഇടതുപക്ഷത്തിന്റെ പെട്ടിയില്‍ വീഴാന്‍ സാധ്യത കൂടുതല്‍ ആണ്. ഒടുവില്‍ ജയിച്ചാല്‍ പാര്‍ട്ടി തത്വം പറഞ്ഞു വി എസിനെ പെരുവഴിയില്‍ ഇറക്കി വിടുമോ എന്നതും കണ്ടുതന്നെ അറിയേണ്ട മറ്റൊരു കാര്യമാണ്.
14 comments:
sharp comments....
ex: ഇത്തരം സിനിമകള്‍ കണ്ടു കണ്ടുള്ള പരിചയം കൊണ്ടാണോ വയലാര്‍ജി ഇനി ഇങ്ങനെ പറഞ്ഞത് എന്നറിയില്ല ...
yes you are correct!!
നല്ല നിരീക്ഷണം!
5 വർഷം ഭരിച്ചിട്ട് പൂർത്തിയാക്കിയ ഒരു കാര്യം എങ്കിലും പറയാനാവുമോ ? മൂന്നാർ, സ്ത്രിപീഡനം,ക്വട്ടേഷൻ - മണൽ മാഫിയകൾ എല്ലാം പൂർവാധികം ശക്തിയോടെ വിരാചിക്കുന്നു. മുഖ്യമന്ത്രിയും ജനത്തെ പോലെ പരിതപിക്കുന്നു. കുറ്റം ആർക്കായാലും കേരളം കണ്ട ഏറ്റവും കഴിവു കെട്ട മുഖ്യമന്ത്രിയായി വി എസ്സിന്റെ പേർ ഉണ്ടാവും. ചില ‘ സിണ്ടിക്കേറ്റ് ’ മാധ്യമങ്ങളെ ഉപയോഗിച്ച് ഇമേജ് ഉണ്ടാക്കിയാൽ ചിന്തിക്കുന്ന ജനത്തിന്റെ മുന്നിൽ വിലപ്പോവില്ലന്ന് വി എസ്സിനെ അധികാരത്തിൽ എത്തിച്ച അതെ ജനങ്ങൾ തന്നെ കഴിഞ്ഞ രണ്ടു
തിരഞ്ഞെടുപ്പുകളിൽ കാണിച്ചുകൊടുത്തതാണ`. അതിലും ദയനീയമായിരിക്കും വരാനിരിക്കുന്ന തോൽ വി. ജനത്തിനു
വേണ്ടത് പ്രസംഗം അല്ല പ്രവർത്തിയാണ`.
ടോം,,ട്രഷറി എന്ന് കേട്ടിട്ടുണ്ടോ..അത് 5 വര്‍ഷം പൂട്ടിയിട്ടില്ല..ഒരുത്തനും ഖജനാവില്‍ നിന്ന് കൊടുക്കാനില്ല.പണം മിച്ചം...വരവ് കൂടിയത് കരം ശരിയായി കേസ് നടത്തി സ്റ്റേ കൊടുപ്പിക്കാതെ പിരിച്ച് എടുത്തതത് മൂലവും. വാളയാര്‍ വഴി പൊയട്ടുണ്ടോ അടുത്ത കാലത്ത്?ഇപ്പോള്‍ ആള്‍ക്കൂട്ടവും വാഹനവുമായി പിരിവു മഹോല്‍സവം ഇല്ല.പവര്‍ കട്ട് ഇല്ല...ഇത് ചില കാര്യങ്ങള്‍..കട്ടുമുടിക്കാന്‍ വലതിനു 5 വര്‍ഷം.അതു നേരെയാക്കാന്‍ ഇടതിന് അഞ്ചു വര്‍ഷം വേണോ ടോം ഈ പ്രഹസനം.ലീഗ് കൂടിരിക്കുംപോള്‍ വലത്തില്‍ നിന്ന് നമ പ്രതീക്ഷിക്കുന്നുണ്ടോ ടോം...മറ്റൊരു മാറാട് വരില്ലേ ടോം.. അഴിമതി ശീലമാവില്ലേ ടോം.ഒരു മന്ത്രിയും ആരോപണം നേരിടാത്ത ഇതു കാലമുണ്ട്..1987ലെ നായനാര്‍ സര്‍ക്കാര്‍ ഉണ്ട്.അത് രാജീവിന്‍റെ സഹതാപത്തില്‍ പെട്ട് പോയി.തുടര്‍ന്നില്ല. കേന്ദ്രം സഹായം തന്നാല്‍ പോരാ അത് വാങ്ങുന്നവര്‍ കക്കാതിരുന്നാലെ കാരിയങ്ങള്‍ നടക്കു. ഞങ്ങള്‍ തന്ന കാശിന് ആണ്,,വികസനം നടത്തിയതെന്ന് സമ്മതിച്ച ആന്റണിയുടെ വാക്കുകള്‍ എല്‍ ഡി എഫ് കാര്യ ശേഷിയുടെ സര്‍ട്ടിഫിക്കറ്റ് ആണ്....
൨.
GOOD COMMENTS CHECHI..
Excellent research!! Absolutely right !!!
no comments
5 വർഷം ഭരിച്ചിട്ട് പൂർത്തിയാക്കിയ ഒരു കാര്യം എങ്കിലും പറയാനാവുമോ ? മൂന്നാർ, സ്ത്രിപീഡനം,ക്വട്ടേഷൻ - മണൽ മാഫിയകൾ എല്ലാം പൂർവാധികം ശക്തിയോടെ വിരാചിക്കുന്നു. മുഖ്യമന്ത്രിയും ജനത്തെ പോലെ പരിതപിക്കുന്നു. കുറ്റം ആർക്കായാലും കേരളം കണ്ട ഏറ്റവും കഴിവു കെട്ട മുഖ്യമന്ത്രിയായി വി എസ്സിന്റെ പേർ ഉണ്ടാവും. ചില ‘ സിണ്ടിക്കേറ്റ് ’ മാധ്യമങ്ങളെ ഉപയോഗിച്ച് ഇമേജ് ഉണ്ടാക്കിയാൽ ചിന്തിക്കുന്ന ജനത്തിന്റെ മുന്നിൽ വിലപ്പോവില്ലന്ന് വി എസ്സിനെ അധികാരത്തിൽ എത്തിച്ച അതെ ജനങ്ങൾ തന്നെ കഴിഞ്ഞ രണ്ടു
തിരഞ്ഞെടുപ്പുകളിൽ കാണിച്ചുകൊടുത്തതാണ`. അതിലും ദയനീയമായിരിക്കും വരാനിരിക്കുന്ന തോൽ വി. ജനത്തിനു
വേണ്ടത് പ്രസംഗം അല്ല പ്രവർത്തിയാണ`.
5 വർഷം ഭരിച്ചിട്ട് പൂർത്തിയാക്കിയ ഒരു കാര്യം എങ്കിലും പറയാനാവുമോ ? മൂന്നാർ, സ്ത്രിപീഡനം,ക്വട്ടേഷൻ - മണൽ മാഫിയകൾ എല്ലാം പൂർവാധികം ശക്തിയോടെ വിരാചിക്കുന്നു. മുഖ്യമന്ത്രിയും ജനത്തെ പോലെ പരിതപിക്കുന്നു. കുറ്റം ആർക്കായാലും കേരളം കണ്ട ഏറ്റവും കഴിവു കെട്ട മുഖ്യമന്ത്രിയായി വി എസ്സിന്റെ പേർ ഉണ്ടാവും. ചില ‘ സിണ്ടിക്കേറ്റ് ’ മാധ്യമങ്ങളെ ഉപയോഗിച്ച് ഇമേജ് ഉണ്ടാക്കിയാൽ ചിന്തിക്കുന്ന ജനത്തിന്റെ മുന്നിൽ വിലപ്പോവില്ലന്ന് വി എസ്സിനെ അധികാരത്തിൽ എത്തിച്ച അതെ ജനങ്ങൾ തന്നെ കഴിഞ്ഞ രണ്ടു
തിരഞ്ഞെടുപ്പുകളിൽ കാണിച്ചുകൊടുത്തതാണ`. അതിലും ദയനീയമായിരിക്കും വരാനിരിക്കുന്ന തോൽ വി. ജനത്തിനു
വേണ്ടത് പ്രസംഗം അല്ല പ്രവർത്തിയാണ`.
നന്നായി നിരീക്ഷിച്ചിരിക്കുന്നു..!
കൊടിയ ദുഷ് പ്രഭുത്വതിന്‍ മുന്നിലും തല കുനിക്കതതാണെന്റെ യൌവ്വനം..
ഞാന്‍ പതിനാറാം വയസ്സില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതാണ്.. 87ആം വയസ്സിലും ഇങ്ങനെ നില്‍ക്കുന്ന്നത് എന്റെ കുറ്റമല്ല.
ചില അമുല്‍ ബെബികള്‍ക്ക് വേണ്ടിയാണ് സോണിയയുടെ അമുല്‍ പുത്രന്‍ സംസാരിക്കുന്നത്" : വീ എസ്
തലമുടി നരച്ചതല്ല എന്റെ വാര്ധിക്യം ...
തലമുടി നരക്കാതതല്ല എന്റെ യൌവ്വനം ....
അനീതികെതിരെ തലകുനിക്കാതതാനെന്റെ യൌവ്വനം ............
പതിനാറു വയസ്സില്‍ തുടങ്ങിയതാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ... നാല്‍പതു വയസ്സ് വരെ അമുല്‍ ബേബി എവിടെയായിരുന്നു .... : വീ എസ്
അടികുറുപ്പു
സോണിയ ഗാന്ധി സൂക്ഷിക്കുക്ക 60 വയസ്സുകഴിഞ്ഞാല്‍ ഈതു സമയത്തും മകന്മ്റെ കൈ കൊണ്ട് മരണം പ്രതീഷിക്കം ..മകന് വയസ്സ് ആയവരെ ഇഷ്ടമല്ല .
KILIROOR CASILE VIP AARANENNU KANDUPIDICHITTU PORE KOODUTHAL VEEMPILAKKAL !!!!! HAHAHA KERALA JANATHA MANDANMARALLA !!! KALLU KUDICHU BAHALAM VECHA DYFI KKARE PINARAY VAZHAKKU PARAYUNNATHUM ( OUR MAZHA SAMAYATHU) KERALA JANATHA KANDATHANU !!! APPOL PINARAY ALLE VS NEKKAL NALLATHU ENNU CHINTHICHU POKUNNU !!!! KERALATHILE THAARAM VS THANNE .. KARANAM ..SEAT KITTATHILLA ENNU THONNIYAPPOL "BODY WEAK" AAYA SAKHAVINU SEAT KITTIYAPPOL "COMPLAN" KUDICHA MAATHIRI AAYI ... ELLAM KOODI KOOTI NOKKUMBOL CHIRI VARUNNU ....
Well written
Post a Comment